കോട്ടക്കൽ: വായനാദിനത്തിൽ കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിൽ 'പുസ്തകത്തൊട്ടിൽ' പുസ്തക സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ നിർവഹിച്ചു. യു.പി ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും ക്ലാസ് തല ലൈബ്രറി പുസ്തക വിതരണവും നടന്നു. മുഴുവൻ കുട്ടികൾക്കും റേഡിയോ പള്ളിക്കൂടത്തിെൻറ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി അധ്യാപകരായ പ്രദീപ് വാഴങ്കര, ടി. റാഫി, കെ. ജൗഹർ, വി. സജാദ്, ഫാരിസ്, കെ. നസ്റിൻ, സ്മിത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.