ആവേശമായി വായന വണ്ടി

തിരൂരങ്ങാടി: വായനാദിനത്തോടനുബന്ധിച്ച് കക്കാട് ലൈബ്രറിയും കക്കാട് മൗണ്ട് സീന കോളജും സംയുക്തമായി ഒരുക്കിയ വായനവണ്ടി ആവേശകരമായി. നഗരസഭയിലെ 20ഓളം കേന്ദ്രങ്ങളിൽ വണ്ടി പ്രയാണം നടത്തി. രാവിലെ ഒമ്പതിന് കക്കാട് നടന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷ കെ.ടി. റഹീദ ഫ്ലാഗ് ഓഫ് ചെയ്തു. മൗണ്ട് സീന കോളജ് ഡയറക്ടർ റഈസ് തിരൂരങ്ങാടി, പ്രിൻസിപ്പൽ നാഫിഹ് ഹുദവി, റശീദ് പരപ്പനങ്ങാടി, കൗൺസിലർ ഇഖ്ബാൽ കല്ലുങ്ങൽ, ലൈബ്രറി പ്രസിഡൻറ് ഒ. ഷൗക്കത്തലി, സെക്രട്ടറി കെ. ശംസുദ്ദീൻ, ഡാർട്ട് മിഷൻ ഇന്ത്യ ചെയർമാൻ സലിം വടക്കൻ, അമ്പാടി ത്വയ്യിബ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.