മഴയും ഉരുൾപൊട്ടലും; ഏറനാട് മണ്ഡലത്തിൽ 1.70 കോടിയുടെ നഷ്​ടം

നിലമ്പൂർ: കഴിഞ്ഞദിവസമുണ്ടായ മഴയിലും ഉരുൾപൊട്ടലിലും ഏറനാട് മണ്ഡലത്തിൽ 1.70 കോടിയുടെ നാശനഷ്ടം. ചാലിയാർ, എടവണ്ണ പഞ്ചായത്തുകളിലുണ്ടായ നാശനഷ്ടത്തി‍​െൻറ കണക്കാണിത്. പി.കെ. ബഷീർ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ് മിഷന് റവന‍്യൂ മന്ത്രി നൽകിയ മറുപടിയിലാണ് നഷ്ടകണക്ക് വ‍്യക്തമാക്കുന്നത്. ഈ മാസം 11 മുതൽ 15 വരെയുള്ള ദിവസങ്ങളിലുണ്ടായ നാശനഷ്ടമാണിത്. ചാലിയാർ ഗ്രാമപഞ്ചായത്തിൽ മുപ്പതോളം കർഷകരുടെ കൃഷി നശിച്ചു. ഒരു കോടി 52 ലക്ഷം രൂപയാണ് നഷ്ടം കാണുന്നത്. ആറ് വീടുകൾ പൂർണമായും നശിച്ചു. ഏകദേശം 5.10 ലക്ഷം രൂപയാണ് ഇതിന് നഷ്ടം കാണുന്നത്. എടവണ്ണ പഞ്ചായത്തിൽ 46 കർഷകർക്ക് കൃഷിനാശമുണ്ടായി. 4.33 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നു. 36 വീടുകൾ ഭാഗികമായി തകർന്നു. ഇതിന് 5.25 ലക്ഷമാണ് നഷ്ടം കണക്കാക്കുന്നത്. ചാലിയാർ പഞ്ചായത്തിലെ മതിൽമൂല കോളനിയിലും എടവണ്ണ ചാത്തലൂരിലും ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിലിൽ നാശം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. മുഖ‍്യമന്ത്രിയുടെയും റവന‍്യൂ മന്ത്രിയുടെയും നേതൃത്വത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും നഷ്ടം സംഭവിച്ചവർക്ക് സർക്കാറി‍​െൻറ കൂടി സാമ്പത്തിക ബാധ‍്യതയിൽ അധിക ദുരിതാശ്വാസ തുക നൽകുമെന്നും മന്ത്രി അറിയിച്ചു. എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും സാന്നിധ‍്യത്തിൽ ജില്ല കലക്ടർ മീറ്റിങ് വിളിച്ചുചേർത്ത് അന്തിമ തീരുമാനമെടുക്കുമെന്നും മറുപടിയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.