പ്ലസ്​വൺ സീറ്റ്​: യൂത്ത്​ ലീഗ്​ പ്രക്ഷോഭത്തിലേക്ക്​

മലപ്പുറം: പ്ലസ് വൺ അലോട്ട്മ​െൻറുകൾക്ക് ശേഷം ജില്ലയിൽ 40,000ത്തോളം വിദ്യാർഥികൾക്ക് പ്രവേശനത്തിന് അവസരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി പ്രക്ഷോഭത്തിേലക്ക്. ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ രംഗത്ത് സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ജില്ലയിലെ വിദ്യാർഥികൾ മികച്ച വിജയം നേടിയിട്ടും ഉന്നതപഠനത്തിലെ അനിശ്ചിതത്വം പരിഹരിക്കാൻ സർക്കാർ തയാറായില്ല. അപേക്ഷകരുടെ എണ്ണമനുസരിച്ച് പ്ലസ്ടു ബാച്ചുകളും സീറ്റുകളും വർധിപ്പിക്കാൻ കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭ പാസാക്കിയ തീരുമാനം ചില ശക്തികൾ കേസ് നൽകി പരാജയപ്പെടുത്തി. പുതിയ സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ ഒാഫിസുകളിലേക്ക് ജൂൺ 25ന് രാവിലെ 10ന് യൂത്ത് ലീഗ് മാർച്ച് നടത്തും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് അൻവർ മുള്ളമ്പാറ, കെ.ടി. അഷ്റഫ്, വി.ടി. സുബൈർ തങ്ങൾ, വി.കെ.എം. ഷാഫി, ഷരീഫ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.