മലപ്പുറം: ജില്ലയിൽ ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടക്കലിൽ പ്രവർത്തിക്കുന്ന പൊന്നാനി സ്പെഷൽ തഹസിൽദാർ (ലാൻഡ് അക്വിസിഷൻ) ഓഫിസ് പൊന്നാനി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റാൻ ജില്ല കലക്ടറുടെ ഉത്തരവ്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പൊന്നാനിയിൽനിന്ന് ദീർഘദൂരം സഞ്ചരിച്ച് കോട്ടക്കലിൽ എത്തേണ്ടി വരുന്നുവെന്ന പൊതുജനങ്ങളുടെ പരാതിക്ക് ഇതോടെ പരിഹാരമാവും. സ്പെഷൽ തഹസിൽദാർ ഓഫിസ് പൊന്നാനിയിലേക്ക് മാറ്റണമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണനടക്കമുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.