മലപ്പുറം: ജൂൺ 19 മുതൽ ജൂൈല ഏഴുവരെ നീളുന്ന . അരിയല്ലൂർ ജി.യു.പി സ്കൂളിൽ നടന്ന ജില്ലതല വായനപക്ഷാചരണത്തിെൻറ ഉദ്ഘാടനം കവി വി.വി. രാമകൃഷ്ണൻ നിർവഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.കെ. ബാലചന്ദ്രെൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി എൻ. പ്രമോദ്ദാസ് സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ. പത്മനാഭൻ മാസ്റ്റർ വായനദിന സന്ദേശം നൽകി. സ്കൂൾ ലൈബ്രറിക്ക് ജില്ല ലൈബ്രറി കൗൺസിൽ നൽകുന്ന പുസ്തക കിറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.പി. രമണൻ മാസ്റ്റർ കൈമാറി. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. ദാസൻ, റഷീദ് പരപ്പനങ്ങാടി, കെ.പി. സോമനാഥൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി. ഉഷ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ. സുരേഷ് നന്ദി പറഞ്ഞു. പടം...mpl1 ജില്ലതല വായന പക്ഷാചരണത്തിെൻറ ഉദ്ഘാടനം അരിയല്ലൂർ ജി.യു.പി സ്കൂളിൽ കവി വി.വി. രാമകൃഷ്ണൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.