മലപ്പുറം: ഗെയിൽ പൈപ്പ് ലൈൻ പ്രവൃത്തിക്ക് സ്ഥലമേറ്റെടുത്തപ്പോൾ കാർഷിക വിളകൾ നഷ്ടപ്പെട്ടവർക്ക് ജില്ലയിൽ ഇതുവരെ 15 കോടി രൂപ നഷ്ടപരിഹാരം നൽകിയതായി ഗെയിൽ അധികൃതർ അറിയിച്ചു. പൈപ്പ് ലൈൻ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ സർവേ നടത്തി ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരവും നൽകും. പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണി വില നിജപ്പെടുത്തിയായിരിക്കും നഷ്ടപരിഹാരം നിശ്ചയിക്കുക. പത്ത് സെേൻറാ അതിൽ താഴെയോ മാത്രം ഭൂമിയുള്ളവർക്ക് ആശ്വാസധനമായി അഞ്ചു ലക്ഷം രൂപയും നൽകുമെന്ന് ഗെയിൽ അധികൃതർ വ്യക്തമാക്കി. ജനകീയ പ്രതിഷേധങ്ങൾക്കിടെ മുന്നോട്ടുപോയ പ്രവൃത്തി അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്. ഒമ്പത് യൂനിറ്റുകളായാണ് പ്രവൃത്തി നടക്കുന്നത്. ജില്ലയിലൂടെ കടന്നുപോകുന്ന 58.5 കിലോമീറ്റർ ദൂരത്തിൽ 32 കിലോമീറ്റർ ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായി. 42 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് ലൈനിൻ വെൽഡിങും പൂർത്തീകരിച്ചു. 20 മീറ്റർ വീതിയിലാണ് പൈപ്പ് സ്ഥാപിക്കുന്നതിന് ഭൂമി എടുക്കുന്നത്. ഇതിൽ 10 മീറ്റർ മാത്രമേ പൈപ്പിടാൻ ഉപയോഗിക്കുന്നുള്ളൂ. ബാക്കിവരുന്ന 10 മീറ്റർ ഭൂമി നിർമാണ പ്രവർത്തനം പൂർത്തിയായശേഷം തിരിച്ചുനൽകും. ഇത് ഭൂവുടമക്ക് വിനിയോഗിക്കാമെന്നും ഗെയിൽ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.