മലപ്പുറം: കാലവർഷക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചവർക്കും നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. സബാഹ് വേങ്ങര അധ്യക്ഷത വഹിച്ചു. നടരാജൻ പാലക്കാട്, പി.പി. അലവിക്കുട്ടി, എടവണ്ണ മുഹമ്മദ്, എം. ഹസ്സൻ മഞ്ചേരി, ചങ്ങരംകുളം മൊയ്തുണ്ണി, ഫക്രുദ്ദീൻ തങ്ങൾ നിലമ്പൂർ, ഇബ്നു ആദം മലപ്പുറം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.