എടവണ്ണപ്പാറ: എടവണ്ണപ്പാറ ബൈപാസ് റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. മഴ പെയ്യുന്നതോടെ കെട്ടിനില്‍ക്കുന്ന ചളിവെള്ളം യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. വെള്ളം ഒഴുകി പോകാൻ സംവിധാനമില്ല. ബൈപാസ് റോഡിെൻറ ഇരുവശങ്ങളും ഭൂവുടമകള്‍ മണ്ണിട്ട് ഉയര്‍ത്തിയതും റോഡില്‍ വെള്ളം കെട്ടിനിൽക്കാൻ കാരണമായി. വെള്ളം ഒഴുകി പോകാൻ സംവിധാനം വേണമെന്ന് ഭൂവുടമകളോട് ഗ്രാമപഞ്ചായത്ത് നിര്‍ദേശിച്ചു. പഞ്ചായത്ത് നടത്തുന്ന ആരോഗ്യ-ശുചിത്വ പദ്ധതിയുടെ ഭാഗമായി വെള്ളിയാഴ്ച ഊര്‍ക്കടവ്, എടവണ്ണപ്പാറ ടൗണ്‍ ലോഡ്ജുകളില്‍ പരിശോധന കര്‍ശനമാക്കി. രണ്ട് ലോഡ്ജുകള്‍ക്ക് അധികൃതര്‍ 5000 രൂപ പിഴ ചുമത്തി. ചിത്രകുറിപ്പ്: എടവണ്ണപ്പാറ ബൈപാസ് റോഡിലെ വെള്ളക്കെട്ട്. വാഴക്കാട്: മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി കലക്ടറുടെ നിർദേശ പ്രകാരം വാഴക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രം പഞ്ചായത്തിലെ മുഴുവന്‍ ജുമുഅ മസ്ജിദുകളിലെയും ഇമാം, പ്രസിഡൻറ്, സെക്രട്ടറി എന്നിവരുടെ സംയുക്ത സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് എം. ഹാജറുമ്മ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അമീന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു എന്നിവർ ക്ലാസ് നയിച്ചു. വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ ബോധവത്കരണം നടത്താൻ തീരുമാനിച്ചു. വൈസ് പ്രസിഡൻറ് ജൈസല്‍ എളമരം അധ്യക്ഷത വഹിച്ചു. ചിത്രകുറിപ്പ്: രോഗ പ്രതിരോധ ബോധവത്കരണത്തിെൻറ ഭാഗമായി ചേർന്ന മസ്ജിദ് പ്രതിനിധികളുടെ സംയുക്ത യോഗത്തില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അമീന്‍ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.