മലപ്പുറം: കേരള കോണ്‍ഗ്രസിനെ യു.ഡി.എഫുമായി സഹകരിപ്പിക്കുന്നതിെൻറ ഭാഗമായി രാജ്യസഭ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഒാഫിസ് പൂട്ടി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ബൂത്ത് കമ്മിറ്റികൾ പ്രവർത്തിക്കുന്ന ഇൗസ്റ്റ് കോഡൂർ കോൺഗ്രസ് ഭവനാണ് വെള്ളിയാഴ്ച രാത്രി പൂട്ടിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒാഫിസിെൻറ ബോർഡ് മാറ്റുന്നതടക്കമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസിന് സാധ്യതയുള്ള സീറ്റ് കൈമാറിയതിൽ പ്രതിഷേധിച്ച് ഒാഫിസ് പ്രവർത്തനം താൽക്കാലികമായി നിർത്തുന്നുവെന്നും അണികൾ ഇല്ലെങ്കിൽ നേതാക്കളില്ലെന്ന് മനസ്സിലാക്കണമെന്നും പ്രവർത്തകർ വിഡിയോയിൽ പറയുന്നു. വിഷയത്തിൽ പ്രവർത്തകരെ അനുനയിപ്പിക്കാൻ ജില്ല നേതൃത്വം മണ്ഡലം ഭാരവാഹികളുമായി ബന്ധപ്പെട്ടതായാണ് സൂചന. കോൺഗ്രസ് ഭവനും യുവജന കലാകായിക വേദിയും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.