കൊണ്ടോട്ടി നഗരസഭ പ്രതിപക്ഷ വാർഡുകളു​െട പദ്ധതികൾ വെട്ടിക്കുറച്ചെന്ന്​

കൊണ്ടോട്ടി: നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരുടെ പദ്ധതികൾ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് കൗൺസിൽ യോഗത്തിൽ പ്രതിഷേധം. ദയാനഗർ പാലം നിർമാണത്തിന് നീക്കിെവച്ച ഫണ്ട് വെട്ടിക്കുറച്ചതും ബഹളത്തിനിടയാക്കി. പട്ടികജാതി യുവാക്കൾക്ക് വാദ്യോപകരണം വാങ്ങൽ, കോട്ടേപറമ്പ് കുന്നത്തുംപൊറ്റ എസ്.സി കമ്മിറ്റിക്ക് ശവമഞ്ചം വാങ്ങൽ, കോട്ടാശ്ശേരി മുല്ലക്കണ്ടി റോഡ് കോൺക്രീറ്റ് തുടങ്ങിയ പദ്ധതികൾ ഒഴിവാക്കിയതിൽ പെടും. ദയാനഗർ പാലത്തിന് നേരത്തേ ഭരണസമിതി 20 ലക്ഷം രൂപ വകയിരുത്തിയത് 4,90,000 രൂപയായാണ് നിലവിലെ ഭരണസമിതി കുറച്ചത്. ഇത് പാലം നിർമാണം ഒഴിവാക്കുന്നതിനാണെന്നാണ് പ്രതിപക്ഷത്തി​െൻറ ആക്ഷേപം. ഭേദഗതി ചെയ്യുന്ന പദ്ധതികളുടെ പട്ടിക നേരത്തേ നൽകിയില്ലെന്നും വികസനസമിതി യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടത് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.