ഇരുമ്പുഴി ജി.എൽ.പി.എസ് കെട്ടിടത്തിന് നിർമാണാനുമതി മലപ്പുറം: ഇരുമ്പുഴി ജി.എൽ.പി സ്കൂളിെൻറ കെട്ടിടനിർമാണത്തിന് ഭരണാനുമതിയായി. 2018-19ലെ ബജറ്റിൽ ഉൾപ്പെടുത്തി സ്കൂളിെൻറ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ആനക്കയം ഗ്രാമപഞ്ചായത്തിനാണ് നിർമാണച്ചുമതല. നിലവിലെ കെട്ടിടത്തിെൻറ മുകളിൽ നാല് ക്ലാസ്മുറികളാണ് നിർമിക്കുക. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ഉടൻ സാേങ്കതികാനുമതിക്കായി ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർക്ക് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.