കോട്ടക്കൽ: നഗരത്തിലെ ചങ്കുവെട്ടി റോഡിലെ ലിയ വെഡ്ഡിങ് സെൻററിൽ വൻ മോഷണം. കൗണ്ടറിൽ സൂക്ഷിച്ച 2.95000 രൂപ കവർന്നു. വെള്ളിയാഴ്ച പുലർച്ചയാണ് മോഷണമെന്ന് സൂചന. വ്യാഴാഴ്ച രാത്രി 12നാണ് സ്ഥാപനം അടച്ചത്. രാവിലെയെത്തിയ ജീവനക്കാരാണ് ആദ്യം മോഷണവിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ അറിയിച്ചു. കെട്ടിടത്തിെൻറ പിറകിലെ കോണി വഴിയാണ് മോഷ്ടാവ് എത്തിയത്. മുകൾ നിലയിലെ ഗ്രിൽ തകർത്ത് ഷട്ടറിെൻറ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്. പണം സൂക്ഷിച്ച കൗണ്ടറിെൻറ പൂട്ടും തകർത്ത നിലയിലാണ്. വൈദ്യുതി തടസ്സത്തെ തുടർന്ന് ജനറേറ്ററിലാണ് സ്ഥാപനം അന്ന് പ്രവർത്തിച്ചിരുന്നത്. പൂട്ടിയ ശേഷം ഓഫാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണ കാമറ പ്രവർത്തന രഹിതമായി. എസ്.ഐ റിയാസ് ചാക്കീരി, അഡീഷനൽ എസ്.ഐ അജിത് പ്രസാദ് എന്നിവർ സ്ഥലത്തെത്തി. മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധൻ സതീഷ് ബാബുവിെൻറ നേതൃത്വത്തിൽ പരിശോധന നടത്തി. മലപ്പുറത്തു നിന്നെത്തിയ ഡോഗ് സ്ക്വാഡിലെ റിങ്കു മണം പിടിച്ച് സമീപത്തെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടി. സമീപത്തെ മറ്റു കെട്ടിടങ്ങളിലെ നിരീക്ഷണ കാമറ വഴി അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പടം / കോട്ടക്കൽ ലിയ സിൽക്സിൽ മോഷ്ടാവ് ഷട്ടർ തകർത്ത നിലയിൽ പടം / kkL/WAO182/മോഷണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.