മാലിന്യം നീക്കുന്നതിനെ ചൊല്ലി വാക്കുപോര്​

പരപ്പനങ്ങാടി: റെയിൽവേ ഒാടയിലും നടുറോഡിലും തള്ളിയ മാലിന്യം നീക്കാൻ വഴികാണാതെ നഗരസഭ ഇരുട്ടിൽ തപ്പുന്നതിനിടെ മാലിന്യ ശേഖരത്തിനെതിരെ പ്രകടനങ്ങളുമായി രാഷ്ട്രീയ യുവജന സംഘടനകൾ. മാലിന്യത്തിന് ഉത്തരവാദി ജനകീയ മുന്നണി നേതാവായ വാർഡ് കൗൺസിലർ നൗഫൽ ഇല്യനാെണന്ന് ആരോപിച്ച് യൂത്ത് ലീഗും നഗരസഭയുടെ അനാസ്ഥക്കെതിരെ ഡി.വൈ.എഫ്.ഐയും പ്രതിഷേധ പ്രകടനം നടത്തി. അതിനിടെ സ്വന്തം പോക്കറ്റിൽ നിന്ന് പണമിറക്കി മാലിന്യം സംസ്കരിക്കാൻ വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനും യോജിച്ച് നടത്തിയ നീക്കം വിജയിച്ചില്ല. പൊതുസ്ഥലത്ത് മാലിന്യം കുഴിച്ച് മൂടാൻ നടത്തിയ നീക്കവും എതിർപ്പ് മൂലം ഉപേക്ഷിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയ യുവാവിനെതിരെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കി കയറ്റി അയക്കാൻ ശ്രമമാരംഭിച്ചതായി നഗരസഭ വൈസ് ചെയർമാൻ എച്ച്. ഹനീഫ പറഞ്ഞു. ജൈവ മാലിന്യ കൂനകൾ നീക്കുന്നതിന് ശ്രമം ആരംഭിച്ചിട്ടില്ല. മാലിന്യം നീക്കാത്ത നഗരസഭക്കെതിരെ രോഗ പകർച്ചക്ക് കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി സെക്രട്ടറി വി. അബ്ദുൽ ഖാദിർ ആവശ്യപ്പെട്ടു. photo പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലത്തിനരികിൽ തള്ളിയ മാലിന്യം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.