ഡ്രൈവർമാരില്ല; കെ.എസ്.ആർ.ടി.സി സർവിസ് മുടങ്ങി

പെരിന്തൽമണ്ണ: ഡ്രൈവർമാരില്ലാത്തതിനാൽ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള പ്രധാന സർവിസുകൾ മുടങ്ങി. നിരവധി യാത്രക്കാരുള്ള വളാഞ്ചേരി, തിരുവിഴാംകുന്ന് തുടങ്ങിയ റൂട്ടിൽ ഒരാഴ്ചയായി ബസില്ല. ഈ മാസം 20ഓളം ഡ്രൈവർമാരാണ് മറ്റ് ഡിപ്പോകളിലേക്ക് ട്രാൻസ്ഫർ വാങ്ങിപ്പോയത്. പകരം ഡ്രൈവർമാർ എത്താത്തതാണ് ട്രിപ്പ് മുടങ്ങാൻ കാരണം. നല്ല കലക്ഷനുള്ള സർവിസുകളാണ് മുടങ്ങിയത്. തിങ്കളാഴ്ചയോടെ ഡ്രൈവർമാർ എത്തുമെന്നും പ്രതിസന്ധി പരിഹരിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.