അപകടമൊഴിയാതെ പാലത്തറ ബൈക്ക് ലോറിയിലിടിച്ച്​ മൂന്നുപേർക്ക് പരിക്ക്​

കോട്ടക്കൽ: ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പാലത്തറയിൽ വീണ്ടും വാഹനാപകടം. ലോറിക്ക് പിറകിൽ ബൈക്കിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികളായ ആസാദ് അൻസാരി, ആസാദ് ആലം, ഇവരുടെ സുഹൃത്ത് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. രണ്ടുപേരുടെയും നില ഗുരുതരമാണ്. സ്ഥിരം അപകട മേഖലയായ ഇവിടെ പുകപരിശോധന കേന്ദ്രത്തിൽനിന്ന് ദേശീയപാതയിലേക്ക് വന്ന ലോറിയിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. കോട്ടക്കൽ പൊലീസ് നടപടിയെടുത്തു. ഹൈവേ പൊലീസും സ്ഥലത്തെത്തി. ദിവസങ്ങൾക്ക് മുമ്പ് ലോറി അപകടത്തിൽ ഇവിടെ ഡ്രൈവർ മരിച്ചിരുന്നു. kottakkal accident lory bike പടം / കോട്ടക്കൽ പാലത്തറയിൽ അപകടത്തിൽപ്പെട്ട ലോറിയും ബൈക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.