തേഞ്ഞിപ്പലം: പള്ളിക്കലിൽ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും വ്യാപരസ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിച്ച രണ്ട് ബേക്കറി അടച്ചുപൂട്ടിച്ചു. പള്ളിക്കൽ ബസാറിലെ അനധികൃത മത്സ്യ-മാംസ കച്ചവടക്കാർക്ക് നോട്ടീസ് നൽകി. പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ച് വ്യാപാരം നടത്തിയവരിൽ നിന്ന് 15,000 രൂപ പിഴ ഈടാക്കി. മാലിന്യം പൊതുനിരത്തിൽ തള്ളിയാൽ പിഴ ഈടാക്കും. ഓടകളിലേക്കും പൊതു ജലസ്രോതസ്സുകളിലേക്കും പൈപ്പ് സ്ഥാപിച്ച് മലിന ജലം ഒഴുകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ജോൺ, ഹെൽത്ത് ഇൻസ്പക്ടർ വി.പി. ദിനേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ കെ. അബ്ദുറഹ്മാൻ, ജിജി മോൾ, ഇ. സലീഷ്, കെ. അമീർ, പഞ്ചായത്ത് ജീവനക്കാരൻ പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ.പള്ളിക്കൽ പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.