എടപ്പാൾ പീഡനം: തിയറ്റർ ഉടമക്കെതിരായ കേസ്​ പിൻവലിക്കും

*മുഖ്യസാക്ഷിയാക്കും തിരുവനന്തപുരം: എടപ്പാള്‍ തിയറ്ററിൽ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം പുറത്തുകൊണ്ടുവന്ന തിയറ്റര്‍ ഉടമ സതീശനെതിരെ രജിസ്റ്റർ ചെയ്ത കേസ് പിന്‍വലിക്കാനും ഇയാളെ മുഖ്യസാക്ഷിയാക്കാനും തീരുമാനം. തിയറ്റർ ഉടമയെ പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്ത സംഭവം വിവാദമായിരുന്നു. െപാലീസ് നടപടി തെറ്റാണെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പിയെ സ്ഥലംമാറ്റി. അതിന് പിന്നാലെയാണ് ഡി.ജി.പിക്കും സർക്കാറിനും ലഭിച്ച നിയമോപദേശത്തി​െൻറ അടിസ്ഥാനത്തിൽ തിയറ്റർ ഉടമയെ മുഖ്യസാക്ഷിയാക്കാൻ തീരുമാനിച്ചത്. പൊലീസ് കേസെടുത്തതിനെതുടർന്ന് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരില്‍നിന്ന് ഡി.ജി.പി നിയമോപദേശം തേടിയിരുന്നു. സതീശന്‍ തെളിവ് മറച്ചുവെക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അയാൾക്കെതിരെ എടുത്ത ഒരു കേസും നിലനില്‍ക്കില്ലെന്നുമാണ് ഡി.ജി.പിക്ക് ലഭിച്ച നിയമോപദേശം. സാക്ഷി പട്ടികയിലെ ഏക വ്യക്തിയായിരുന്നു തിയറ്റര്‍ ഉടമ സതീശന്‍. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ആ സാഹചര്യത്തിൽ തിയറ്റർ ഉടമയെ മുഖ്യസാക്ഷിയാക്കിയാകും ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.