ട്രാഫിക് പരിഷ്കരണം പ്രഹസനം; കുരുക്ക്​ ഒഴിയാതെ വേങ്ങര ടൗണ്‍

വേങ്ങര: വേങ്ങരയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും ട്രേഡ് യൂനിയന്‍ നേതാക്കളും ചേര്‍ന്നെടുത്ത തീരുമാനം നടപ്പാക്കാനാകാതെ വന്നതോടെ ഇത്തവണയും ട്രാഫിക് പരിഷ്കരണം പാളി. സ്വകാര്യ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കാൻ സംവിധാനമില്ല. ട്രാഫിക് നിയന്ത്രണത്തിന് പൊലീസുകാരെയോ ഹോംഗാര്‍ഡുകളെയോ നിയമിച്ചിട്ടില്ല. ചരക്കുവാഹനങ്ങൾ സാധനങ്ങൾ കയറ്റിറക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പാലിക്കാന്‍ കഴിഞ്ഞില്ല. സ്വകാര്യ ബസുകള്‍ തോന്നുേമ്പാലെ നിര്‍ത്തി ആളെക്കയറ്റുന്നതും ഇറക്കുന്നതും പതിവാണ്. കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ബ്ലോക്ക് റോഡ്‌ ജങ്ഷനില്‍ ഹോംഗാര്‍ഡി​െൻറ സേവനമുണ്ടെങ്കിലും പലപ്പോഴും വാഹനങ്ങള്‍ ദീര്‍ഘനേരം കെട്ടിക്കിടക്കുന്നു. റമദാനി​െൻറയും പെരുന്നാളി​െൻറയും തിരക്ക് വർധിച്ചതോെട നഗരം വാഹനത്തിരക്ക് മൂലം ശ്വാസംമുട്ടുകയാണ്. പടം: വേങ്ങര ടൗണിലെ ഗതാഗതക്കുരുക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.