കണ്ണൂർ: സ്ഥാനം രാജിവെച്ച് ഡി.സി.സി ജനറൽ സെക്രട്ടറി പ്രദീപ് വട്ടിപ്രം ഉന്നയിച്ച ആരോപണം മുൻ എം.പി കെ. സുധാകരനെ ബന്ധപ്പെടുത്തി സി.പി.എം ഉന്നയിച്ച സംഘ്പരിവാർ സൗഹൃദ ആരോപണത്തിെൻറ പുതിയ നിറഭേദമായി. രാജിക്കാര്യം വ്യക്തമാക്കിയ വാർത്തസമ്മേളനത്തിൽ സുധാകരെൻറ പേര് പ്രദീപ് വട്ടിപ്രം പരാമർശിച്ചില്ലെങ്കിലും 'പ്രമുഖനായ നേതാവ്' എന്ന വിശേഷണത്തോടെ ജില്ലയിലെ കോൺഗ്രസിനെ സംഘ്പരിവാറുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ സി.പി.എം സുധാകാരന് നേരെ ഉന്നയിച്ചതിെൻറ പുതിയ പതിപ്പാണ്. ഇക്കുറി കോൺഗ്രസ് കുടുംബത്തിൽനിന്നുതന്നെ ആരോപണം ഉയർന്നുവന്നുവെന്നതാണ് പ്രത്യേകത. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്‌കൂള്‍ ഭരണസമിതി തനിച്ചുഭരിക്കാന്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടായിട്ടും ആർ.എസ്.എസുമായി സഹകരിച്ചതിെൻറ പിന്നിൽ പ്രവർത്തിച്ചതിൽ 'നേതാവ്' ഉണ്ടെന്നാണ് പ്രദീപെൻറ ആരോപണം. നേതാവിെൻറ താൽപര്യപ്രകാരം ആർ.എസ്.എസുമായി സഹകരിച്ചാണ് സ്‌കൂള്‍ കമ്മിറ്റി ഭരണം നടത്തുന്നത്. ഒരധ്യാപക നിയമനത്തിെൻറ പേരിലുള്ള വീതംവെപ്പ് ആർ.എസ്.എസും കോണ്‍ഗ്രസും തമ്മിലാണെന്നാണ് പ്രദീപെൻറ ആരോപണം. ഇൗയടുത്ത് ആർ.എസ്.എസ്, ക്യാമ്പ് നടത്തിയത് ഇതേ സ്കൂളിലാണ്. കണ്ണൂർ ജില്ലയിലെ അക്രമരാഷ്ട്രീയത്തിെൻറ സാഹചര്യത്തിൽ സുധാകരനും സംഘ്പരിവാറും അണിയറയിൽ സൗഹൃദത്തിലാണെന്ന ആരോപണം ഇതുവരെ ഉന്നയിച്ചത് സി.പി.എം ആണ്. കുമ്മനം നടത്തിയ യാത്രയിൽ പെങ്കടുക്കാനെത്തിയ അമിത് ഷാ-സുധാകരൻ രഹസ്യ കൂടിക്കാഴ്ചക്ക് കളമൊരുക്കിയെന്ന നിലയിലായിരുന്നു ആദ്യ ആരോപണം. ഡി.സി.സി സെക്രട്ടറിയുടെ രാജികാരണം ഡി.സി.സി ഒാഫിസ് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ്. അത് തുറന്നുപറഞ്ഞതിന് ഉൗരുവിലക്കുപോലെ നിയന്ത്രണം ഏർപ്പെടുത്തിയെന്നാരോപിച്ച് രാജിക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് സംഘ്പരിവാർ ആരോപണംകൂടി ആവർത്തിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.