ലഹരി വിരുദ്ധ ബോധവത്​കരണ സെമിനാറും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

പാലക്കാട്: നെന്മാറ സ​െൻറർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്ങി‍​െൻറ നേതൃത്വത്തിൽ ജനമൈത്രി പൊലീസി‍​െൻറ സഹകരണത്തോടെ പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തും സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുമായി ഫ്ലാഷ് മോബും ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരൻ ജനാർദനൻ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശവും പോസ്റ്റർ പ്രദർശനവും നാടൻപാട്ടും സംഘടിപ്പിച്ചു. സ്പരിറ്റ് കേസിൽ യുവാവിന് തടവും പിഴയും പാലക്കാട്: സ്പരിറ്റ് കടത്ത് കേസിൽ യുവാവിന് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തൃശൂർ തലപ്പള്ളി പെരിങ്ങണ്ടൂര് കളത്തിൽ വീട്ടിൽ സുധി എന്ന സുരേഷ് ബാബുവിനെയാണ് (35) ശിക്ഷിച്ചത്. പിഴ അടച്ചില്ലങ്കിൽ നാലുമാസം അധികതടവ് അനുഭവിക്കണം. കാറിൽ 25 കന്നാസുകളിലാക്കി 800 ലിറ്റർ സ്പരിറ്റ് കടത്തി കൊണ്ടുവരവെ 2013 മേയ് 13ന് തത്തമംഗലം കെ.എസ്.ഇ.ബി ഓഫിസിനു മുൻവശത്ത് ചിറ്റൂർ എക്സൈസ് റേഞ്ച് ഓഫിസർ പിടികൂടുകയായിരുന്നു. അസി. സെഷൻസ് പ്രിൻസിപ്പൽ കോടതി ജഡ്ജി എസ്.എസ്. സീനയാണ് ശിക്ഷ വിധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.