പി.എം.എ.വൈ ഭവനപദ്ധതി: നഗരസഭയില്‍ 51 കുടുംബങ്ങള്‍ക്ക് അവസാന ഗഡു കൈമാറി

മലപ്പുറം: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഭവനപദ്ധതിയിൽ വീട് നിർമാണം പൂർത്തിയാക്കിയ മലപ്പുറം നഗരസഭയിലെ 51 കുടുംബങ്ങൾക്ക് അവസാന ഗഡു കൈമാറി. പൂര്‍ത്തിയാക്കിയ 63 വീടുകളില്‍ 51 എണ്ണത്തിനുള്ള 30,000 രൂപയുടെ ചെക്കാണ് കൈമാറിയത്. വിതരണം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു. പദ്ധതിയില്‍ നഗരസഭയില്‍നിന്ന് 1469 കുടുംബങ്ങളെയാണ് തെരഞ്ഞെടുത്തത്. മിക്കതി​െൻറയും നിർമാണം അന്തിമഘട്ടത്തിലാണ്. നാല് ഘട്ടങ്ങളിലായി മൂന്ന് ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിന് നല്‍കുക. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒരു ലക്ഷം രൂപ വീതവും നഗരസഭ 50,000 രൂപയും ഗുണഭോക്തൃവിഹിതമായി 50,000 രൂപയുമാണ് നൽകേണ്ടത്. പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്‌സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ പരി മജീദ്, മറിയുമ്മ ശരീഫ്, പി.എ. അബ്ദുസലീം, ഫസീന കുഞ്ഞിമുഹമ്മദ് എന്നിവർ സംബന്ധിച്ചു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത് സ്വാഗതം പറഞ്ഞു. എൻ.യു.എല്‍.എം പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ആറ് അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപ, സംഘകൃഷി ഗ്രൂപ്പുകള്‍ക്കുള്ള ഏരിയ ഇന്‍സ​െൻറീവ്, ലിങ്കേജ് വായ്പ ലഭിച്ച അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള അധിക സാമ്പത്തിക സഹായം എന്നിവയുടെ വിതരണവും പരിപാടിയില്‍ നടന്നു. ഫോേട്ടാ: mpmma1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.