കുടുംബശ്രീ നിർമാണ സാമഗ്രി ഉൽപാദന യൂനിറ്റ്​ തുടങ്ങാൻ നിർദേശം

പെരിന്തൽമണ്ണ: കുടുംബശ്രീയുെട േനതൃത്വത്തില്‍ േകരളത്തിെല മുഴുവൻ േബ്ലാക്കുകളിലും നഗരസഭകളിലും േകാർപേറഷനുകളിലും കുറഞ്ഞത് ഒന്നുവീതം െകട്ടിട നിര്‍മാണ യൂനിറ്റും നിർമാണ സാമഗ്രി ഉൽപാദന യൂനിറ്റും തുടങ്ങാൻ സർക്കാർ നിർദേശം. മേയ് 23ന് ചേർന്ന വിേകന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല േകാഒാഡിേനഷന്‍ കമ്മിറ്റി യോഗത്തിലാണ് നിർമാണ സാമഗ്രി ഉൽപാദന യൂനിറ്റ് തുടങ്ങേണ്ടതി​െൻറ ആവശ്യകത ചൂണ്ടിക്കാട്ടിയത്. ഇത്തരം നിർമാണ യൂനിറ്റുകൾ കെട്ടിട നിർമാണത്തിനാവശ്യമായ സാമഗ്രികളും സിമൻറ് ബ്ലോക്കുകളും അടക്കമുള്ളവ നിർമിക്കാനും നിർദേശം നൽകി. ഇവ ൈലഫ് ഭവന പദ്ധതി, പി.എം.എ.ൈവ ഭവന പദ്ധതി എന്നിവക്കായി ഉപേയാഗിക്കാവുന്നതാണ്. ബന്ധെപ്പട്ട എൻജിനീയർ ഇവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.