ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഇന്ന്

നിലമ്പൂർ: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 'വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാർഗദീപം' പ്രമേയം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിനി‍​െൻറ ഭാഗമായി 22ാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഞായറാഴ്ച രാവിലെ 8.30ന് തുടങ്ങും. ജില്ലയില്‍ അമ്പതോളം പരീക്ഷ സ​െൻററുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ല പരീക്ഷ കണ്‍ട്രോളര്‍ മൻസൂർ സ്വലാഹി അറിയിച്ചു. ഞായറാഴ്ച നടക്കുന്ന പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലും തുടര്‍ന്ന് നടക്കുന്ന ഫൈനല്‍ പരീക്ഷ ഡിസ്‌ക്രിപ്റ്റീവ് രൂപത്തിലുമായിരിക്കും. വിജയികള്‍ക്ക് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ അടങ്ങിയ കിറ്റും കാഷ് പ്രൈസും സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.