മഞ്ചേരി: മഞ്ചേരിയിലെ സോളിഡാരിറ്റി സേവന കേന്ദ്രത്തിൽ റമദാനിലെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉപയോഗിക്കാൻ കഴിയുന്നതും ഫാഷൻ മാറിയതും മാറ്റിവെച്ചതുമായ വസ്ത്രങ്ങൾ കടകളിൽനിന്നും വീടുകളിൽനിന്നും ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി. മാറി ഉടുക്കാൻ വസ്ത്രം കാത്തിരിക്കുന്ന നിരാലംബരായ കുടുംബങ്ങൾക്ക് ഇവ എത്തിക്കും. ഇതിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി റോഡിലെ സേവന കേന്ദ്രത്തിൽ ഡ്രസ് ബാങ്ക് തുറന്നു. മഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് ഹമീദ് കുരിക്കൾ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സേവന കേന്ദ്രം ചെയർമാൻ വി.പി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ഗദ്ദാഫി തുറക്കൽ, മുഹമ്മദ് കുട്ടി, നജീബ് എന്നിവർ സംസാരിച്ചു. മാനസികനില തെറ്റി ചികിത്സയിൽ കഴിയുന്ന 50 രോഗികൾക്ക് റമദാൻ കിറ്റ് വിതരണവും നടത്തി. സേവന കേന്ദ്രം ആരംഭിച്ചത് മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് പ്രഭാതഭക്ഷണം നൽകിവരുന്നുണ്ട്. ഇവക്ക് പുറമെ സൗജന്യ ഹോമിയോ ക്ലിനിക്, മരുന്ന് വിതരണം, കൗൺസലിങ് എന്നിവയും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.