മലപ്പുറം: മുസ്ലിം ലീഗ് പരിസ്ഥിതി സംരക്ഷണ കാമ്പയിനിെൻറ ഭാഗമായി ജില്ലയിലെ മുഴുവൻ ശാഖകളിലും പരിസ്ഥിതിദിന സംരക്ഷണ സദസ്സ് സംഘടിപ്പിക്കാൻ ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ജൂൺ അഞ്ചിന് മലപ്പുറം ടൗൺഹാൾ പരിസരത്ത് ഫലവൃക്ഷത്തൈ നട്ടുകൊണ്ട് കാമ്പയിന് തുടക്കമിടും. ഓരോ അംഗവും വീടിനോട് ചേർന്ന് ഒരുതൈ വീതം നടും. എം.എസ്.എഫ് സെമിനാർ സംഘടിപ്പിക്കും. വനിത ലീഗ് വീടുകളിൽ തുണിസഞ്ചി വിതരണം ചെയ്യും. എസ്.ടി.യു ബസ്സ്റ്റാൻഡുകൾ ശുചീകരിക്കും. സർവിസ് സംഘടന നേതൃത്വത്തിൽ കാമ്പസുകളിൽ വൃക്ഷെത്തെ നടും. ശാഖതലത്തിൽ പകർച്ചവ്യാധി പ്രതിേരാധ ബോധവത്കരണവും സംഘടിപ്പിക്കും. പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യു.എ. ലത്തീഫ്, അഷ്റഫ് കോക്കൂർ, എം.കെ. ബാവ, എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദലി, സലീം കുരുവമ്പലം, ഉമ്മർ അറക്കൽ, ഇസ്മയിൽ പി. മൂത്തേടം, പി.പി. സഫറുല്ല, പി.കെ.സി. അബ്ദുറഹ്മാൻ, നൗഷാദ് മണ്ണിശ്ശേരി എന്നിവരും പോഷകസംഘടന ഭാരവാഹികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.