നിലമ്പൂര്‍ ജില്ല ആശുപത്രിക്ക് അത്യാധുനിക ആംബുലന്‍സ്

നിലമ്പൂര്‍: ജില്ല ആശുപത്രിക്ക് പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ ഫണ്ടില്‍നിന്ന് അനുവദിച്ച അത്യാധുനിക ആംബുലന്‍സ് കൈമാറി. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന് താക്കോല്‍ നൽകി. എം.പി ഫണ്ടില്‍നിന്ന് ആറ് ലക്ഷം രൂപ ചെലവില്‍ ആശുപത്രി കോമ്പൗണ്ടില്‍ നിര്‍മിച്ച ഹൈമാസ്റ്റ് ലൈറ്റി‍​െൻറ ഉദ്ഘാടനവും നടന്നു. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വേണ്ട എല്ലാവിധ സംവിധാനവും മൊബൈൽ ഐ.സി.യു ആയി ഉപയോഗിക്കാവുന്ന ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്രയും സംവിധാനങ്ങളുള്ള ആംബുലന്‍സ് ഒരു ജില്ല ആശുപത്രിക്ക് ലഭിക്കുന്നത്. നാല് ടെക്‌നീഷ്യന്‍മാരും ഒരു ഡോക്ടറും ആംബുലന്‍സില്‍ സേവനത്തിനുണ്ട്. എം.പി ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവിട്ടാണ് ആംബുലന്‍സ് സജ്ജമാക്കിയത്. രണ്ടുമാസം മുമ്പ് ഒരു സാധാരണ ആംബുലന്‍സും ആശുപത്രിക്ക് നൽകിയിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ‍്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഇസ്മായില്‍ മൂത്തേടം, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ കെ. മുഹമ്മദ് ഇസ്മായില്‍, ഡോ. ഷിബുലാല്‍, നിലമ്പൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഹമീദ്, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.