നിലമ്പൂർ: മൺസൂൺ കാലത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ശുചീകരണം നടത്തി. ആരോഗ‍്യജാഗ്രത പദ്ധതിയുടെ ഭാഗമായാണ് ആരോഗ‍്യകേന്ദ്രവും ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരവും ശുചീകരിച്ചത്. പഞ്ചായത്ത് അംഗങ്ങളും ആരോഗ‍്യപ്രവർത്തകരും മമ്പാട് എം.ഇ.എസ് നേവൽ, എൻ.സി.സി അംഗങ്ങളും ട്രോമാകെയർ പ്രവർത്തകരും കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളും പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിഫ്ന നജീബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.പി. ഉമൈമത്ത് അധ‍്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. അബ്ദുസ്സമദ്, എം.ടി. അഹമ്മദ്, സി. ബാലൻ, വി.ടി. നാസർ, ഗോപിക, ഷാഹിന കാഞ്ഞിരാല, ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേഷ്, ജെ.എച്ച്.ഐ പ്രഭാകരൻ, എൻ.സി.സി ക‍്യാപ്റ്റൻ ഹർഷൽ ലുഖ്മാൻ, സി.ഡി.എസ് പ്രസിഡൻറ് സുജാത, ട്രൊമാകെയർ അംഗം നജീബ് എന്നിവർ നേതൃത്വം നൽകി. ഞായറാഴ്ച വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ വൃത്തിയാക്കും. പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളും ശുചീകരിക്കാനും ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനും സ്ഥാപന മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും പരിശോധിക്കാനും ലൈസൻസില്ലാത്ത എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്താനും 50 മൈക്രോണിൽ താഴെ പ്ലാസ്റ്റിക് നിരോധനം കർശനമാക്കാനും തീരുമാനിച്ചു. പടം: 3- മമ്പാടിൽ ജനപ്രതിനിധികൾ ആരോഗ‍്യകേന്ദ്രം പരിസരം ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.