കാളികാവ്: വെന്തോടന്‍പടിയില്‍ തകര്‍ച്ച ഭീഷണിയിലായിരുന്ന കെട്ടിടം തകര്‍ന്ന് തൊട്ടടുത്തുള്ള വീടിന് നാശം. പുലിവെട്ടി സൈനബയുടെ വീടിന്മേലാണ് കെട്ടിടം തകര്‍ന്ന് വീണത്. വണ്ടൂരിലെ കൂളിപ്പറമ്പന്‍ അബ്ദുറഹ്മാെൻറ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടമാണ് തകര്‍ന്ന് വീണത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. അടുക്കള ഭാഗത്താണ് കെട്ടിടത്തിെൻറ അവശിഷ്ടങ്ങള്‍ പതിച്ചത്. വീടിനകത്ത് സൈനബയും മക്കളും നോമ്പുതുറ വിഭവങ്ങളൊരുക്കുകയായിരുന്നു. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടിത്തറ തകര്‍ന്ന് അപകട ഭീഷണിയിലായ കെട്ടിടം നിർമിക്കാൻ നേരത്തേ അധികൃതര്‍ അനുമതി നിഷേധിച്ചതാണ്. പത്തുവര്‍ഷം മുമ്പാണ് അനുമതിയില്ലാതെ കെട്ടിടം നിർമാണം തുടങ്ങിയത്. ഇതിനെതിരെ സമീപവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെട്ടിടത്തിെൻറ മുകളിലെ നില പൊളിച്ചുമാറ്റാന്‍ നടപടി തുടങ്ങിയിരുന്നു. നേരത്തേ തറയുടെ ഒരുഭാഗം തകര്‍ന്നിരുന്നു. സൈനബക്ക് പുറമെ, പുലിവെട്ടി ആയിശ, പുലിവെട്ടി അബു, കാപ്പില്‍ മൈമൂന എന്നിവരുടെ വീടുകളും ഭീഷണി നേരിട്ടിരുന്നു. സമീപത്തെ യൂസുഫ് എന്നയാളുടെ ലോഡ്ജിനും കെട്ടിടം ഭീഷണിയായിരുന്നു. കെട്ടിടത്തിെൻറ അടിത്തറ തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസ് ഈ കുടുംബങ്ങളെ വീടുകളില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ചിച്ചിരുന്നു. കുടുംബങ്ങള്‍ റവന്യൂ അധികൃതര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് കെട്ടിടം പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി. വില്ലേജ് അധികൃതര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടം പൊളിച്ച് നീക്കാന്‍ ഉടമ നടപടി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.