വണ്ടൂര്‍: വാണിയമ്പലത്തെ ഓട്ടോ സ്റ്റാൻഡ് വിഷയം ചര്‍ച്ച ചെയ്യാനായി ശനിയാഴ്ച വണ്ടൂര്‍ പഞ്ചായത്തില്‍ വിളിച്ച പ്രത്യേക ബോര്‍ഡ് യോഗത്തിന് വൈസ് പ്രസിഡൻറടക്കമുള്ള ലീഗ് അംഗങ്ങള്‍ എത്തിയില്ലെന്നാരോപണം. ഭരണസമിതി കോഴ വാങ്ങിയെന്നാരോപിച്ച് പ്രതിപക്ഷം അരമണിക്കൂറോളം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. രാവിലെ 11നാണ് യോഗം ചേരുമെന്നറിയിച്ചിരുന്നത്. ഇക്കാരണത്താല്‍ വളരെ നേരത്തേതന്നെ ഓട്ടോ തൊഴിലാളികള്‍ പഞ്ചായത്തിലെത്തിയിരുന്നു. യോഗം നടക്കുന്നില്ലെന്നതറിഞ്ഞതോടെ വിവിധ തൊഴിലാളി സംഘടനകളില്‍പ്പെട്ട പ്രവര്‍ത്തകര്‍ സെക്രട്ടറിയുടെ കാബിനിലെത്തി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസെത്തി ഇവരെ പുറത്തേക്ക് മാറ്റി. തുടര്‍ന്ന് പ്രസിഡൻറുമായി നടത്തിയ ചര്‍ച്ചയില്‍ അടുത്ത വെള്ളിയാഴ്ചക്ക് മുമ്പ് മറ്റൊരു ബോര്‍ഡ് യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കാമെന്നറിയിച്ചതോടെ ഇവര്‍ താല്‍ക്കാലികമായി പിരിഞ്ഞു. തുടര്‍ന്നാണ് ബോര്‍ഡ് നടക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ഭരണസമിതിയുടെ കൂട്ടായ്മ നഷ്ടപ്പെട്ടുവെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പ്രസിഡൻറ് രാജിവെക്കണമെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, ബോര്‍ഡില്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷത്തിെൻറ അഴിമതിയാരോപണം അടിസ്ഥാന രഹിതമാണെന്നും പ്രസിഡൻറ് രോഷ്‌നി കെ. ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.