മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുറക്കുന്നത് 12ലേക്ക് മാറ്റി

മലപ്പുറം: ആരോഗ്യവകുപ്പി​െൻറ നിർദേശം പരിഗണിച്ച് മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് ജൂൺ 12ലേക്ക് മാറ്റിയതായി കലക്ടർ അമിത് മീണ അറിയിച്ചു. പ്രഫഷനൽ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉൾെപ്പടെ സർക്കാർ/സ്വകാര്യ സ്കൂളുകൾ, കോളജുകൾ, എൻട്രൻസ്/പി.എസ്.സി പരിശീലന സ്ഥാപനങ്ങൾ, മദ്റസകൾ, ട്യൂഷൻ ക്ലാസുകൾ, അംഗൻവാടികൾ എന്നിവക്കും അവധി ബാധകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.