കർഷക ഗ്രാമസഭകൾ രണ്ട് മുതൽ

പാലക്കാട്: അകത്തേത്തറ ഗ്രാമപഞ്ചായത്തിൽ ജൂൺ രണ്ട് മുതൽ 10 വരെ നടക്കുന്ന ഗ്രാമസഭകളോടൊപ്പം കർഷക ഗ്രാമസഭകളും നടത്തും. കർഷകർ പങ്കെടുക്കണമെന്ന് അകത്തേത്തറ കൃഷി ഓഫിസർ അറിയിച്ചു. മണക്കടവ് വിയറിൽ 5962 ദശലക്ഷം ഘനയടി ജലം ലഭിച്ചു പാലക്കാട്: മണക്കടവ് വിയറിൽ 2017 ജൂലൈ ഒന്നു മുതൽ 2018 മേയ് 30 വരെ 5962 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം 1288 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുകത ജലക്രമീകരണ വിഭാഗം ജോ. ഡയറക്ടർ അറിയിച്ചു. ശുചീകരണ പ്ലാൻറി‍​െൻറ നവീകരണം ആരംഭിച്ചു മുതലമട: മീങ്കര കുടിവെള്ള പദ്ധതിയുടെ ശുചീകരണ പ്ലാൻറി‍​െൻറ നവീകരണം ആരംഭിച്ചു. മണൽ, ഉരുളൻകല്ല് എന്നിവയോടു കൂടിയ ശുചീകരണ ബെഡ് മാറ്റുന്ന ജോലികൾ 20 ദിവസമായി തുടരുകയാണ്. മണൽ സംവിധാനത്തിന് പകരം കൽക്കരിയുടെ ഉയർന്ന നിലവാരമുള്ള ആന്ത്രസൈറ്റ് ഉപയോഗിച്ചുള്ള ജല ശുചീകരണമാണ് നവീകരണത്തിനുശേഷം നടക്കുക. ഒരു പ്ലാൻറിലെ അറകളിലെ വടക്കുഭാഗത്തുള്ള അറയിൽനിന്നുള്ള മണലും കല്ലും നീക്കം ചെയ്തത് ഒരു സെക്ഷനിലെ ആന്ത്രസൈറ്റ് സ്ഥാപിക്കൽ പൂർത്തീകരിച്ചതായും ശേഷമുള്ള അറയിൽനിന്നും മണലും കല്ലും നീക്കം ചെയ്ത് ആന്ത്രസൈറ്റ് സ്ഥാപിക്കൽ ജോലികളാണ് പുരോഗമിക്കുന്നതെന്ന് ജല അതോറിറ്റി അസി. എൻജിനീയർ ശ്യാംലാൽ പറഞ്ഞു. ശുചീകരണ ശാലയുടെ നവീകരണം നടക്കുന്നതിനാൽ ചിക്കണാമ്പാറയിലെ ജലസംഭരണി നിറക്കാൻ രണ്ടു ദിവസങ്ങളായി കഴിഞ്ഞിട്ടില്ല. അടുത്ത ആറ് ദിവസത്തേക്ക് കൊല്ലങ്കോട്, വടവന്നൂർ പഞ്ചായത്തുകളിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ജലവിതരണം ഉണ്ടാകൂവെന്ന് ജല അതോറിറ്റി അസി. എൻജിനിയർ ശ്യാംലാൽ അറിയിച്ചു. ആന്ത്രസൈറ്റ് സംവിധാനം പൂർണമായി സ്ഥാപിക്കുന്നതോടെ കുടിവെള്ളത്തി‍​െൻറ നിലവാരം ഉയരുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.