പ്രവേശനോത്സവം

കേരളശ്ശേരി: കേരളശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. ശോഭന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. രാമകൃഷ്ണൻ തൈ വിതരണോദ്ഘാടനം നടത്തി. മണ്ണൂർ: മണ്ണൂർ യു.പി സ്കൂളിൽ നടന്ന മണ്ണൂർ പഞ്ചായത്തുതല പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. കെ.എം. നൂർജഹാൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം അഫീഫ ഷെറിൽ വായിച്ചു. പഠനോപകരണ വിതരണം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഫീഖ് നിർവഹിച്ചു. മുണ്ടൂർ: ജി.എൽ.പി സ്കൂളിൽ സംസ്ഥാന കഥകളി പുരസ്കാര ജേതാവ് കെ.ജി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.ഇ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂളി‍​െൻറ ഉപഹാരം കഥകളി ആചാര്യൻ കെ.ജി. വാസുദേവൻ നായർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. കുട്ടികൃഷ്ണൻ കൈമാറി. മങ്കര: മഞ്ഞക്കര ഉത്സവ കമ്മിറ്റി നേതൃത്വത്തിൽ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ഡോ. ശാന്തി പേരൂർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ജിൻസി അധ്യക്ഷത വഹിച്ചു. സുഭദ്ര, കെ.വി. ഉണ്ണികൃഷ്ണൻ, എസ്. ഉദയൻ എന്നിവർ സംസാരിച്ചു. ഒന്നു മുതൽ ഏഴുവരെ പഠിക്കുന്ന 100 ലേറെ വിദ്യാർഥികൾക്കാണ് ബാഗ്, നോട്ട് ബുക്ക് എന്നിവ വിതരണം ചെയ്തത്. ആലത്തൂർ: ഇരട്ടകുളം എ.കെ.വി.എം.എൽ.പി സ്കൂളിൽ നവാഗതരെ അക്ഷര തൊപ്പിയണിഞ്ഞ് അധ്യാപകർ സ്വീകരിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം വാർഡ് അംഗം സത്യഭാമ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ലീല അധ്യക്ഷത വഹിച്ചു. ജി.എം.എൽ.പി സ്കൂളിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.എ. നാസർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് റഫീഖ് അധ്യക്ഷത വഹിച്ചു. സൗജന്യ പാഠപുസ്തക വിതരണം വാർഡ് അംഗം റംല ഉസ്മാൻ നിർവഹിച്ചു. പ്രധാനാധ്യാപകൻ സലിം അസീസ് വാർഷിക പദ്ധതി അവതരിപ്പിച്ചു. എ.എസ്.എം.എം.എച്ച്.എസ്.എസിൽ പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പറളി: ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും പുതുതായി നിർമിച്ച പ്രവേശന കവാടത്തി‍​െൻറ സമർപ്പണവും കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ അധ്യക്ഷത വഹിച്ചു. കൊല്ലങ്കോട്: തെലുങ്കുതറ തിരുവള്ളുവർ എ.എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രാജേശ്വരി അധ്യക്ഷത വഹിച്ചു. പുതുനഗരം സെൻട്രൽ ജി.എൽ.പി സ്കൂളിൽ പെരുവെമ്പ് പഞ്ചായത്ത് അംഗം ശരണ്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. സ്പെഷൽ ബ്രാഞ്ച് എസ്.ഐ ഹംസ മുഖ്യപ്രഭാഷണം നടത്തി. എലപ്പുള്ളി: ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് എ. തങ്കമണി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഗളി: അട്ടപ്പാടി ചിണ്ടക്കി ട്രൈബൽ എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് അഗളി ജനമൈത്രി പൊലീസ് പഠന സാമഗ്രികൾ വിതരണം ചെയ്തു. സൈലൻറ് വാലി നാഷനൽ പാർക്ക് വൈൽഡ് ലൈഫ് വാർഡൻ സാമുവൽ പച്ചാവോ ചടങ്ങിൽ വിശിഷ്ടാതിഥിയായി. അഗളി ഗവ. ഹൈസ്കൂൾ, കക്കുപടി, ജെല്ലിപ്പാറ സ്കൂൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകളും നടത്തി. സാന്ത്വനം സംഘടനയുമായി ചേർന്നാണ് പഠനോപകരണങ്ങളും കുടകളും വിതരണം നടത്തിയത്. കഞ്ചിക്കോട്: ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി. ചാമി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പ്രിയ അധ്യക്ഷത വഹിച്ചു. വടക്കഞ്ചേരി: മഞ്ഞപ്ര പി.കെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.ഡി. പ്രസേനന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് ഡി. രജിമോന്‍ യൂനിഫോം വിതരണം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.