അരീക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കൊടിയത്തൂർ, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുഴിനക്കിപ്പാറ പാലത്തിെൻറ നിർമാണം പുരോഗമിക്കുന്നു. ജനുവരിയിൽ ആരംഭിച്ച നിർമാണത്തിന് 4.8 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഡിസംബറോടെ നിർമാണം പൂർത്തികും. പഴയ ഇരുമ്പ് പാലം മാറ്റിയാണ് പുതിയത് നിർമിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കാടംപൊയിൽ, തോട്ടുമുക്കം, വാളാന്തോട്, കൂടരഞ്ഞി, കൂമ്പാറ എന്നിവിടങ്ങളിലേക്ക് പാലം തുറക്കുന്നതോടെ സഞ്ചാരം സുഗമമാകും. മലയോര വികസന സമിതി കാലങ്ങളായി പാലത്തിെൻറ ആവശ്യകത ചൂണ്ടിക്കാണിച്ച് അധികാരികളെ സമീപിച്ചിരുന്നു. തെരട്ടമ്മൽ മുതൽ പാലം വരെ റോഡ് വികസനം പൂർത്തിയായാൽ മാത്രമേ പാലത്തിെൻറ സൗകര്യം പൂർണമായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കൂ. മലയോര വികസന സമിതി ഇതിനായി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഫോട്ടോ: നിർമാണം പുരോഗമിക്കുന്ന കുഴിനക്കിപ്പാറ പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.