കുമരംപുത്തൂർ ബാങ്കിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി

മണ്ണാർക്കാട്: കുമരംപുത്തൂർ ഗ്രാമപഞ്ചായത്തി​െൻറ കുടിവെളള ശുദ്ധീകരണ പ്ലാൻറി​െൻറ സംരക്ഷണ ചുറ്റുമതിൽ തകർത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുമരംപുത്തൂർ സർവിസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുടിവെള്ള ശുദ്ധീകരണ പ്ലാൻറി​െൻറ ചുറ്റുമതിൽ തകർത്ത ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ചുങ്കം ജങ്ഷനിൽനിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം ബാങ്ക് പരിസരത്ത് അവസാനിച്ചു. പ്രകടനത്തിന് പി.കെ. സൂര്യകുമാർ, അസീസ് പച്ചീരി, ഹുസൈൻ കോളശ്ശേരി, മുസ്തഫ വറോടൻ, പി.എം. നൗഫൽ തങ്ങൾ, അബു വറോടൻ, കെ.പി. ഹംസ, എം. മമ്മദ് ഹാജി, തോമസ് മാസ്റ്റർ, കെ.കെ. ബഷീർ, മുജീബ് മല്ലിയിൽ, സഹദ് അരിയൂർ, അബൂട്ടി, രാജൻ ആമ്പാടത്ത്, എം. മുഹമ്മദാലി, ആമ്പാടത്ത് അൻവർ, കല്ലംച്ചിറ മൊയ്തുപ്പ, ഹുസൈൻ കക്കാടൻ, കുഞ്ഞറമു തുടങ്ങിയവർ നേതൃത്വം നൽകി. ബാങ്ക് പരിസരത്ത് നടന്ന പ്രതിഷേധ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹുസൈൻ കോളശ്ശേരി ഉദ്ഘാടനം ചെയ്തു. പി.കെ. സൂര്യകുമാർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.