വില്ലേജ് ഓഫിസിൽ ജീവനക്കാരില്ല; നികുതി അടക്കാനാവാതെ ജനം

വേങ്ങര: വില്ലേജ് ഓഫിസിൽ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ജനം ദുരിതത്തിൽ. നിരവധി തവണ വില്ലേജ് ഒാഫിസിൽ വന്നിട്ടും നികുതി അടക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. തുടർന്ന് താലൂക്ക് ഓഫിസിലും കലക്ടറേറ്റിലും ടെലിഫോൺ വഴി പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വേങ്ങര വില്ലേജ് ഓഫിസിൽ വ്യാഴാഴ്ച ഹാജരായത് ഒരു സ്റ്റാഫും താൽക്കാലികമായി നിയോഗിച്ച ഒരാളും മാത്രമാണ്. വില്ലേജ് ഓഫിസറെ മറ്റു ഡ്യൂട്ടികൾക്ക് ഡെപ്യൂട്ട് ചെയ്തതാണെന്നാണ് താലൂക്ക് ഓഫിസിൽ നിന്നുള്ള വിശദീകരണം. മറ്റു ജീവനക്കാരും എത്താതായതോടെയാണ് വില്ലേജ് ഓഫിസിലെ പ്രവർത്തനങ്ങൾ താളം തെറ്റിയത്. പടം: വേങ്ങര വില്ലേജ് ഓഫിസിലെ ആളില്ല കസേരകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.