അപൂർവ രോഗബാധിതനായ യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു

ചെർപ്പുളശ്ശേരി: അപൂർവരോഗം ബാധിച്ച യുവാവ് ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. ചെർപ്പുളശ്ശേരി മഞ്ചക്കൽ കോളനിയിൽ പരേതനായ ഹമീദി​െൻറയും നബീസയുെടയും മൂത്ത മകൻ അബ്ദുൽ നാസറിനാണ് (24) ലക്ഷത്തിൽ ഒരാൾക്ക് ബാധിക്കുന്ന അപ്ലാസ്റ്റിക് അനീമിയ എന്ന രോഗം പിടിപെട്ടത്. എല്ലുകളുടെ ഇടയിലെ മജ്ജയിൽ രക്തം ഉൽപാദിപ്പിക്കുന്ന കോശങ്ങൾ പൂർണമായും നശിക്കുന്ന അവസ്ഥയാണിത്. ചെർപ്പുളശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഉപ്പ ഹമീദി​െൻറ അപ്രതീക്ഷിത മരണത്തിൽനിന്ന് കുടുംബം മോചിതരായിട്ടില്ല. ഉമ്മയുെടയും മൂന്ന് സഹോദരങ്ങളുെടയും പ്രതീക്ഷകൾ ചുമലിലേറ്റി ഗൾഫിലെത്തിയെങ്കിലും ശരീരത്തിൽ പല ഭാഗങ്ങളിലൂടെയും രക്തം പോയതോടെ തിരിച്ചെത്തി എറണാകുളത്തും തിരുവനന്തപുരം ആർ.സി.സിയിലും തലശ്ശേരി മലബാർ കാൻസർ സ​െൻററിലും ചികിത്സ തേടി. മജ്ജ മാറ്റിവെക്കൽ അടക്കമുള്ള ശസ്ത്രക്രിയ നടത്താൻ 25 ലക്ഷത്തോളം ചെലവ് വരുമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. എ.എം. ബഷീർ ചെയർമാനും എ. സൈതാലി കൺവീനറും നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് ഷാഫി, വാർഡ് അംഗം മൊയ്തീൻകുട്ടി എന്നിവർ രക്ഷാധികാരികളായും അബ്ദുൽ നാസർ ചികിത്സസഹായ സമിതി രൂപവത്കരിച്ചു. ചെർപ്പുളശ്ശേരി അർബൻ ബാങ്കിലും കനറ ബാങ്കിലും അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ചെർപ്പുളശ്ശേരി അർബൻ ബാങ്ക് അക്കൗണ്ട് നമ്പർ: 002007000015164. െഎ.എഫ്.എസ്.സി േകാഡ്: IBKLO763CCB. കനറ ബാങ്ക്, ചെർപ്പുളശ്ശേരി ശാഖ, അക്കൗണ്ട് നമ്പർ: 250510103213, െഎ.എഫ്.എസ്.സി േകാഡ്: CNRB0002505. വിവരങ്ങൾക്ക്: സുഹൈർ -9074722 390, അനീസ് -9847850211 എന്നിവരെ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.