ചെർപ്പുളശ്ശേരി: ചെമ്മൻകുഴി ബ്ലൂസ്റ്റാർ ക്ലബ് ആഭിമുഖ്യത്തിൽ റഹ്മത്തങ്ങാടി മുതൽ ഇടുത്തറ വരെ റോഡിലെ കുണ്ടും കുഴിയും അടച്ച് ഗതാഗതയോഗ്യമാക്കി. ക്ലബ് പ്രസിഡൻറ് മുഹമ്മദ് ഇഖ്ബാൽ, സലാം ചെമ്മൻകുഴി, സി.പി. മുസ്തഫ, മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി. ചിത്രം: ചെമ്മൻകുഴി ബ്ലൂസ്റ്റാർ ക്ലബ് ആഭിമുഖ്യത്തിൽ നടന്ന റോഡ് നവീകരണം വിവാഹം ചെർപ്പുളശ്ശേരി: മോളൂർ ചേടത്ത് പള്ളിയാലിൽ സുലൈമാെൻറ മകൾ സുബിനയും മുണ്ടക്കോട്ടുകുർശ്ശി അടാത്തോട്ടിങ്ങൽ ആലിയുടെ മകൻ മുഹമ്മദ് ശിഹാബുദ്ദീനും വിവാഹിതരായി. ചെർപ്പുളശ്ശേരി: പേങ്ങാട്ടിരി കുഴിപുറത്ത് ഇബ്രാഹിമിെൻറ മകൻ മുഹമ്മദ് ഇസ്മായിലും വീരമംഗലം മരക്കാൻതൊടി മുഹമ്മദ് കബീറിെൻറ മകൾ ഫാത്തിമത്തുൽ ഷബീറയും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.