ലൈഫ് മിഷൻ രണ്ടാംഘട്ടത്തിന്​ 4000 കോടി -മന്ത്രി കെ.ടി. ജലീൽ

മലപ്പുറം: സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുന്നതിന് 4000 കോടി രൂപ ഹഡ്കോയിൽനിന്ന് വായ്പയെടുത്ത് നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. മലപ്പുറം ടൗൺ ഹാളിൽ 2018-19ലെ വാർഷിക പദ്ധതി നിർവഹണ പുരോഗതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിണർ നിർമാണത്തിന് ഫണ്ട് വകയിരുത്തുന്നത് കുഴിക്കാനുള്ള സ്ഥലം കണ്ടെത്തിയ ശേഷമായിരിക്കണം. സ്പോർട്സ്, സംരംഭകത്വ ക്ലബുകൾ, ഭിന്നശേഷിക്കാരുടെ കലോത്സവം എന്നിവക്ക് നിർബന്ധമായും പ്രോജക്ട് വെക്കണമെന്നും തദ്ദേശ സ്ഥാപനങ്ങളിൽ ബയോമെട്രിക് ഹാജർ സംവിധാനം നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.