നിലമ്പൂർ: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നിലമ്പൂരിൽ ശനിയാഴ്ച മലബാർ യുവജന സംഗമം സംഘടിപ്പിക്കുന്നു. രാവിലെ പതിനൊന്നരക്ക് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി അങ്കണത്തിൽ നടക്കുന്ന സംഗമത്തിൽ കത്തോലിക്ക സഭയുടെ തലശ്ശേരി അതിരൂപതയിലെയും കണ്ണൂർ, മാനന്തവാടി, ബത്തേരി, താമരശ്ശേരി, കോഴിക്കോട് രൂപതകളിലെയും യുവജനങ്ങളാണ് പങ്കെടുക്കുക. ഫാ. സെബാസ്റ്റ്യൻ കണ്ടത്തിൽ നേതൃത്വം നൽകുന്ന യുവജന സെമിനാർ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് ശേഷം ജോസ്ഗിരി പള്ളിയിലേക്ക് യുവജന റാലി നടത്തും. കർദിനാൾ ബസേലിയോസ് മാർ ക്ലീമ്മിസ് കതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി യുവജന വർഷമായി പ്രഖ്യാപിച്ചതിെൻറയും സംഘടന 40 വർഷം പിന്നിടുന്നതിെൻറയും ഭാഗമായാണ് സംഗമമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് ഇമ്മാനുവൽ മൈക്കിൾ, സെക്രട്ടറി എബിൻ കണിവയലിൽ, മുൻ വൈസ് പ്രസിഡൻറ് ബിബിൻ ചെമ്പക്കര, സംസ്ഥാന സിൻഡിക്കേറ്റ് അംഗം എഡ്വിൻ തോമസ്, മാനന്തവാടി രൂപത അംഗം അഖിൽ പള്ളത്ത്, തേജസ് മാത‍്യു, മണിമൂളി മേഖല കോഒാഡിനേറ്റർ കുര‍്യൻ നീലത്തുമുക്കിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.