പ്രതിഷേധ പ്രകടനം

പാലക്കാട്: ആവശ്യമായ മൂലധനം നൽകിയും അക്കൗണ്ടിങ് രീതികളിൽ മാറ്റംവരുത്തിയും എഫ്.ആർ.ഡി.ഐ ബിൽ പിൻവലിച്ചും പൊതുമേഖല ബാങ്കുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പാലക്കാട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ജില്ല സഹകരണ ബാങ്ക് ഹെഡ് ഓഫിസിനുമുമ്പിൽ നടത്തി. ബി.ഇ.എഫ്.ഐ സംസ്ഥാന സെക്രട്ടറി സജി വർഗീസ് ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ല പ്രസിഡൻറ് എ. രാമദാസ് അധ്യക്ഷത വഹിച്ചു. എ. ശ്രീനിവാസൻ, രാജീവ്, പി.വി. ജയദേവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.