സിമൻറി‍െൻറ ജി.എസ്.ടി 18 ശതമാനമായി കുറക്കണം -കേരള സിമൻറ് ഡീലേഴ്സ് അസോ.

പാലക്കാട്: സിമൻറി​െൻറ ജി.എസ്.ടി 28ൽ നിന്ന് 18 ശതമാനമായി കുറക്കണമെന്ന് കേരള സിമൻറ് ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സിമൻറി​െൻറ ജി.എസ്.ടി 28 ശതമാനമാക്കിയത് നിർമാണ മേഖലയെയും സാധാരാണക്കാരെയും പ്രതികൂലമായി ബാധിച്ചു. കമ്പനികൾക്ക് അധികലാഭമുണ്ടാക്കാൻ നികുതി വർധനവ് സഹായകരമായെന്നും ഇവർ ആരോപിച്ചു. പഴയ വാറ്റ് നിയമത്തി​െൻറ പേരിൽ ഉദ്യോഗസ്ഥർ അനാവശ്യമായി പിഴ ചുമത്തി വ്യാപാരികളെ ദ്രോഹിക്കുകയാണെന്നും ഇവർ ആരോപിച്ചു. ഈ നടപടി അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ജില്ല കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് എം.ആർ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി എം.വി. സക്കീർ ഹുസൈൻ, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജെ. സെബാസ്റ്റ്യൻ, ജില്ല പ്രസിഡൻറ് എ.എം. മുഹമ്മദ് അൻസാരി, ജില്ല ജന. സെക്രട്ടറി മുജീബ് റഹ്മാൻ, ജില്ല ട്രഷറർ യു. സുമേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.