രാമന്‍കുത്ത് റെയില്‍വേ അടിപ്പാതക്ക് നഗരസഭ 25 ലക്ഷം രൂപ നൽകും

നിലമ്പൂർ: രാമൻകുത്ത് റെയിൽവേ അടിപ്പാതക്ക് 25 ലക്ഷം രൂപ നൽകാൻ ബുധനാഴ്ച ചേർന്ന നഗരസഭ കൗൺസില്‍ യോഗത്തിൽ തീരുമാനം. കിഡ്‌നി വെല്‍ഫെയര്‍ സൊസൈറ്റിക്ക് അഞ്ച് ലക്ഷം രൂപയും നൽകും. പുറമേ നഗരസഭക്കു കീഴിലെ മത്സ്യ-മാംസ മാര്‍ക്കറ്റിലെ നവീകരണ പ്രവൃത്തികള്‍ക്കും ഫണ്ട് മാറ്റിവെക്കാന്‍ കൗൺസില്‍ യോഗത്തില്‍ തീരുമാനമായി. മാര്‍ക്കറ്റിലെ ടോയ്‌ലറ്റ് നവീകരണം, ബയോ ഗ്യാസ് പ്ലാൻറ് നവീകരണം എന്നിവക്കാണ് ഫണ്ട് അനുവദിക്കുക. രാമന്‍കുത്ത് അടിപ്പാതക്കായി റെയില്‍വേ അനുവദിക്കുന്ന ഫണ്ടിനു പുറമേ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തുക വകയിരുത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് റെയില്‍വേ തീരുമാനം നേരത്തെയെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.