തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാലക്കാെട്ട സഹകരണസംഘങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയെ തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ജില്ലകളിലും സംഭരണം വ്യാപിപ്പിക്കും. ഗോഡൗണ്‍ സൗകര്യം ഏര്‍പ്പെടുത്താനും നെല്ല് കുത്തി അരിയാക്കാന്‍ സന്നദ്ധതയുള്ള മില്ലുകളുമായി ധാരണയുണ്ടാക്കാനും കലക്ടര്‍ മുന്‍കൈയെടുക്കണം. മന്ത്രിമാരായ എ.കെ. ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.