തൊടികപ്പുലത്ത്‌ തകർന്ന പാലം പുതുക്കിപ്പണിയും -എം.എൽ.എ

പാണ്ടിക്കാട്‌: ഗ്രാമപഞ്ചായത്തിലെ മണ്ണഴികുളം-തൊടികപ്പുലം പാതയിൽ കാക്കാതോടിന് കുറുകെയുള്ള തകർന്ന പാലം പുതിക്കിപ്പണിയാൻ നടപടി സ്വീകരിക്കുമെന്ന് എം. ഉമർ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം സ്ഥലം സന്ദർശിച്ചു. കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചയാണു പാലം തകർന്നത്‌. പാലം തകർന്നതോടെ നൂറോളം കുടുംബങ്ങളിലേക്കും തൊടികപുലം റെയിൽവേ സ്റ്റേഷനിലേക്കുമുള്ള വാഹന ഗതാഗതം പൂർണമായി നിലച്ചു. പാണ്ടിക്കാട് പഞ്ചായത്തിലെ വെട്ടിക്കാട്ടിരി, ചെമ്പ്രശ്ശേരി വില്ലേജിലുള്ളവർക്ക് തൊടികപ്പുലം റെയിൽവേ സ്റ്റേഷനിലേക്കെത്താനുള്ള മാർഗമാണ് പാലം തകർന്നതോടെ ഇല്ലാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.