കെട്ടിടനിർമാണ തൊഴിലാളികളുടെ മൊബൈല്‍ മോഷണം: പ്രതി പിടിയില്‍

ചെര്‍പ്പുളശ്ശേരി: കെട്ടിടനിർമാണ സ്ഥലങ്ങളിലെ തൊഴിലാളികളുടെ മൊബൈൽ േഫാണും മറ്റും മോഷ്ടിക്കുന്നയാൾ പൊലീസ് പിടിയില്‍. നെല്ലായ പാറക്കല്‍തൊടി നിയാമുദ്ദീന്‍ എന്ന ശിഹാബാണ് ബുധനാഴ്ച ഉച്ചയോടെ ചെര്‍പ്പുളശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ചെര്‍പ്പുളശ്ശേരി പൊലീസി​െൻറ പിടിയിലായത്. ചെര്‍പ്പുളശ്ശേരി സ്റ്റേഷന്‍ പരിധിയിലെ മരമില്ലില്‍നിന്ന് മരം മോഷ്ടിച്ച കേസില്‍ റിമാൻഡിലായിരുന്ന പ്രതി മേയ് 30നാണ് ജാമ്യത്തിലിറങ്ങിയത്. മോഷ്ടിച്ച മൊബൈൽ ഫോണുകള്‍ ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ മൊബൈല്‍ കടകളില്‍ വില്‍ക്കുകയാണ് ചെയ്തിരുന്നത്. സംശയിക്കാതിരിക്കാന്‍ തിരിച്ചറിയല്‍ രേഖയടക്കം നല്‍കിയായിരുന്നു വിൽപന. പ്രതിയിൽനിന്ന് അഞ്ച് മൊബൈല്‍ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ചെര്‍പ്പുളശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നിർദേശപ്രകാരം എസ്‌.ഐമാരായ സി.കെ. രാജേഷ്, റോയ് ജോർജ്, എ.എസ്‌.ഐ ബാലസുബ്രഹ്മണ്യം, എസ്.സി.പി.ഒമാരായ ബിനോയ്, പ്രശാന്ത്, റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.