ബൈക്കിലെത്തിയ സംഘം മാല കവർന്നു

കുഴൽമന്ദം: പട്ടാപ്പകൽ റോഡിലൂ‌‌ടെ നടന്ന മധ്യവയസ്കയുടെ രണ്ടര പവൻ സ്വർണമാല ബൈക്കിലെത്തിയ രണ്ടുപേർ കവർന്നു. കൂടെയുണ്ടായിരുന്നയാളെ മർദിച്ചാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. കണ്ണനൂർ കളത്തിൽ വീട്ടിൽ കെ.ബി. ഗംഗാധര​െൻറ ഭാര്യ ഗീതയുടെ (56) മാലയാണ് മോഷ്ടാക്കൾ പൊട്ടിച്ച് ഓടിയത്. ഗീതയോടൊപ്പം ഉണ്ടായിരുന്ന ചന്ദ്രനെ തള്ളിയിട്ട് പരിക്കേൽപിച്ച ശേഷമാണ് കവർച്ച. പ്രതികൾക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഒാടെ കണ്ണനൂർ തോട്ടുപാലം സർവിസ് റോഡിലാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.