അമരമ്പലത്ത് കനത്ത മഴയില്‍ വീടും കിണറും തകര്‍ന്നു

പൂക്കോട്ടുംപാടം: കനത്ത മഴയിൽ തോട്ടേക്കാട് മാട്ടായി ഫാത്തിമയുടെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. 20 അടിയോളം താഴ്ചയുള്ള കിണറാണ് താഴ്ന്നത്. പത്തോളം റിങ്ങുകൾ താഴ്ന്നുപോയിട്ടുണ്ട്. കിണറിന് സംരക്ഷണ ഭിത്തിയായി നിന്നിരുന്ന മൂന്ന് റിങ്ങുകൾ ഏത് നിമിഷവും കുഴിയിൽ വീഴാറായ നിലയിൽ ചരിഞ്ഞുനിൽക്കുകയാണ് അമരമ്പലം പഞ്ചായത്തിലെ ചെട്ടിപ്പാടം പരിയങ്ങാട് വെണ്ണക്കോട്ടില്‍ റുഖിയയുടെ വീട് ഭാഗികമായി തകര്‍ന്നു. അമരമ്പലം ചോക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂച്ചിക്കല്‍ കടവ് കോട്ടപ്പുഴ പാലം കവിഞ്ഞ് ഒഴുകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.