കാളികാവ്: അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചോക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. ഫിറോസ് ഖാന്‍ രോഗികളെ പരിശോധിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.എച്ച്. സിനി, പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ എന്നിവര്‍ സംസാരിച്ചു. ജെ.എച്ച്.ഐമാരായ അന്‍വര്‍, നിമ്മി, സ്റ്റാഫ് നഴ്‌സ് സ്വലൂപ, ആശ വര്‍ക്കര്‍മാരായ റൈഹാനത്ത്, സൗജത്ത്, സുലൈഖ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.