തിരൂരങ്ങാടി: അബ്ദുറഹ്മാൻ നഗർ ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനം കവിയും പ്രഭാഷകനുമായ ബിജു കാവിൽ നിർവഹിച്ചു. എ.ആർ നഗർ വില്ലേജ് ഓഫിസർ എ.എസ്. മുഹമ്മദിെൻറ ശേഖരത്തിലുള്ള 100 വർഷക്കാലത്തെ പ്രധാന സംഭവങ്ങൾ ഉൾപ്പെട്ട പത്രതാളുകളുടെ പ്രദർശനവും സുജാ ചേവായൂരിെൻറ ബഷീർ കഥാപാത്രങ്ങളുടെ രേഖാചിത്ര പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു. പി.ടി.എ പ്രസിഡൻറ് കെ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.എസ്. മുഹമ്മദ്, പ്രധാനാധ്യാപകൻ അനിൽകുമാർ, മോഹൻദാസ്, മനോജ് കുമാർ, റഹ്മത്തുല്ല, അബ്ദുല്ല ശാഫി, അനിൽ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.